കുവൈറ്റ് സിറ്റി: കുവൈറ്റിൽ 646 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,224 ആയി. 75,993 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 528 ആയി. രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ടായി. 673 പേർക്കാണ് ശനിയാഴ്ച പുതുതായി രോഗം ഭേദമായത്. 3,718 കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്. നിലവിൽ 7,703 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.