കാൽഗറി: കോട്ടയം വെള്ളൂർ, കണ്ണമ്പടത്തു ജോർജ് എബ്രഹാമിന്റെ (അച്ചൻകുഞ്ഞ്) പത്നിയും, തൃശൂർ, മണലൂർ പുളിക്കൽ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാൽഗറിയിൽ നിര്യാതയായി .

1969 ൽ രജിസ്റ്റേർഡ് നഴ്സായി കാനഡയിലെ ഒന്റാരിയോയിൽ എത്തിച്ചേർന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാൽഗറിയിലുമായി വിവിധ ആശുപത്രികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതൽ കുടുംബസമേതം കാൽഗറിയിൽ സ്ഥിരതാമസമാക്കിയിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്‌കാരത്തോടും ആഭിമുഖ്യം പുലർത്തുന്ന വ്യക്തികളായി വളർത്തി.

നടാഷ എബ്രഹാം (പ്രഫഷണൽ എൻജിനീയർ, കാൽഗറി), ഡെന്നിസ് എബ്രഹാം ( Canadian diplomat- Global Affairs Canada, Ottawa), ഡോ.നഥാലിയ എബ്രഹാം ( Public Health Agency of Canada, Ottawa) എന്നിവർ മക്കളും.

Maia Baraniecki, Xavier Baraniecki, Elise, Eric Abraham, John, Annette Mohit എന്നിവർ ചെറുമക്കളും, Anthony Singleton. മരുമകനുമാണ്.

സംസ്‌കാര ശുശ്രഷകൾ ഫാ. പ്രിൻസ് മൂക്കനോട്ടിലിന്റെ കാർമ്മികത്വത്തിൽ നടക്കുന്നതായിരിക്കും .

സംസ്‌കാര ശുശ്രഷയും , സംസ്‌കാരവും Choice Memorial Cremation & Funeral Services 105-4715 13th tSreet NE, Calgary യിൽ, നവംബർ 18 ബുധനാഴ്ച 2 .00 PM - 4 .30 PM.

കാൽഗറിയിലെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ചു കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.