പൊതുമേഖലാ ശമ്പളത്തിന്റെ വലിയൊരു ഭാഗം മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനം അതിലെ പല അംഗങ്ങളെയും പണിമുടക്കിന് നടപടിയെടുക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രധാന നഴ്സുമാരുടെ യൂണിയൻ ഭീഷണി മുഴക്കി.

മൂന്ന് വർഷത്തേക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ വൃത്തങ്ങൾ അറിയിച്ചുവെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നഴ്‌സുമാർ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

സർക്കാരിന്റെ ശമ്പള മരവിപ്പിക്കൽ തീരുമാനം അറിഞ്ഞ് പലരും ആശങ്കയിലാണെന്നും കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇത്തരമൊരു നടപടി സർക്കാർ കൈക്കൊള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയൻ പറയുന്നു.പണിമുടക്കണോ എന്ന് വോട്ടെടുപ്പ് നടത്താൻ യൂണിയൻ നേരത്തെ തന്നെ തീരുമാനിച്ചിരിക്കുകയാണെ്ന്നും അധികൃതർ അറിയിച്ചു.