കൊൽക്കത്ത: ബംഗാളി നടിയും എംപിയുമായ നുസ്രത്ത് ജഹാന് ആൺകുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് പ്രസവവേദനയെ തുടർന്ന് നുസ്രത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗാളി നടൻ യാഷ്ദാസ് ഗുപ്തയും പ്രസവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. അഡ്‌മിറ്റ് ചെയ്തതിന് പിന്നാലെ നടി ആശുപത്രി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

2019 ജൂണിൽ നിഖിൽ ജെയ്നുമായി വിവാഹം കഴിഞ്ഞതായി നടി അറിയിച്ചിരുന്നു. തുർക്കിയിൽ വച്ചായിരുന്നു വിവാഹം. എന്നാൽ ഈ വിവാഹത്തിന് നിയമപരമായി സാധുതയല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. കൂടാതെ നിഖിലിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളും ഉയർത്തിയിരുന്നു.