കൊച്ചി: 2021 ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. 'ബുധിനി' എന്ന നോവലിനാണ് 51ാമത് ഓടക്കുഴൽ അവാർഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44ാമത് ചരമ വാർഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാർഡ് സമർപ്പിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് അവാർഡ് നൽകുന്നത്. 1968 മുതൽ നൽകുന്ന അവാർഡ് കഴിഞ്ഞ രണ്ടു വർഷം നൽകാൻ കഴിഞ്ഞില്ല.