ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്; രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 84,652 ആയി
- Share
- Tweet
- Telegram
- LinkedIniiiii
മസ്കറ്റ്: ഒമാനിൽ ഇന്ന് 143 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 84,652 ആയി. 235 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 642 ആയി. നിലവിൽ 406 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 151 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറുനാടന് ഡെസ്ക്
Next Story