മസ്‌കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 154 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,33,728 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,33,728 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,26,572 പേരും രോഗമുക്തരായിട്ടുണ്ട്. 1527 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകൾ പ്രകാരം രോഗമുക്തി നിരക്ക് 95 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുൾപ്പെടെ 96 പേർ ഇപ്പോൾ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇവരിൽ 23 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ നൽകുന്നു.