മസ്‌കറ്റ്: ഒമാനിൽ രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 211 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,25,326 ആയി. ആകെ 1454 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.