മസ്‌കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 288 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,494 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന്കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 332 പേർ കൂടി രോഗമുക്തരായി.

ഇതുവരെ 1,38,494 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,30,084പേരും രോഗമുക്തരായിട്ടുണ്ട്. 1549 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിലെ കണക്കുകൾ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുൾപ്പെടെ 155 പേർ ഇപ്പോൾ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ നൽകുന്നു.