മസ്‌കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 381 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,18,884 ആയി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു. 362 പേർ കൂടി പുതുതായി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,18,884 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,09,330 പേർ രോഗമുക്തരായി. 1,316 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.