മസ്‌കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 302 പേർക്ക്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,19,186 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ആകെ 1321 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 303 പേർക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,09,633 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 92 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 309 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 134 പേർ ഗുരുതരാവസ്ഥയിലാണ്.