ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 206 പേർക്ക്; നാല് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 689 ആയി
- Share
- Tweet
- Telegram
- LinkedIniiiii
മസ്കറ്റ്: ഒമാനിൽ 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,928 ആയി. 214 പേർക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81,024 ആയി. 94.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് നാല് മരണം ആകെ മരണസംഖ്യ 689 ആയി. 416 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 154 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറുനാടന് ഡെസ്ക്
Next Story