മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. 476 പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 157 പേർ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്. ഇതുവരെ 90,222 പേർക്കാണ് ഒമാനിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 83,928 പേരുടെ രോഗം ഇതിനോടകം ഭേദമായി. നിലവിൽ 93 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 790 പേർ പേരാണ് ഇതിനോടകം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആകെ 497 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 171 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.