മസ്‍കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 171 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,32,317 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1,516 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് ഇതുവരെ 1,32,317 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 1,24,579 പേർ ഇതിനോടകം രോഗമുക്തരായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 84 പേരാണ് ആശുപത്രികളിലുള്ളത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള 24 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.