മസ്‍കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 229 പേർക്ക്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,25,115 ആയി. എട്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1,452 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. പുതിയതായി 152 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,16,506 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 147 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 78 പേർ ഗുരുതരാവസ്ഥയിലാണ്.