മസ്‌കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന തൊഴിൽ വിസകൾ റോയൽ ഒമാൻ പൊലീസ് അനുവദിച്ചു തുടങ്ങി. എട്ട് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും തൊഴിൽ വിസ അനുവദിക്കുന്നത്. താൽക്കാലികമായി നിർത്തി വെച്ചിരുന്ന സന്ദർശക വിസ, ബിസിനസ്സ് വിസ, കുടുംബ വിസ എന്നിവ ഈ മാസം ആദ്യം മുതൽക്ക് തന്നെ റോയൽ ഒമാൻ പൊലീസ് അനുവദിച്ചു തുടങ്ങിയിരുന്നു.