മസ്‌കറ്റ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ കര അതിർത്തികൾ അടയ്ക്കാൻ തീരുമാനമെടുത്ത് സുപ്രീം കമ്മറ്റി. ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടയ്ക്കുക. ഞായറാഴ്ച ചേർന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നതായി സുപ്രീംകമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.