മസ്‌ക്കറ്റ്: നാളെ മുതൽ ഒമാൻ തങ്ങളുടെ അതിർത്തികൾ അടച്ചുപൂട്ടുന്നു. ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗവം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവിൽ വരിക.

കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിടും. കോവിഡ് വൈറസിന്റെ പുതിയ വക ഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയും നേരത്തെ അതിർത്തികൾ അടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തി തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഒമാൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.