ശ്രീനഗർ: ബിജെപി സർക്കാരിന്റെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയെ വിമർശിച്ച് ജമ്മുകശ്മീർ മുന്മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വാക്സിൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. 'മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. പക്ഷെ എന്റെ ഊഴം വരുമ്പോൾ സന്തോഷത്തോടെ ഞാൻ വാക്സിൻ എടുക്കാൻ തയ്യാറാവും. സർവ്വവിനാശകാരിയായ വൈറസാണ് രാജ്യത്ത് പടർന്നുപിടിച്ചിരിക്കുന്നത്. ഒരു വാക്സിനിലൂടെയെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെങ്കിൽ ഞാൻ അതിന് തയ്യാറാണ്', ഒമർ ട്വിറ്ററിലെഴുതി.

രാജ്യം കോവിഡ് വാക്‌സിൻ വിതരണത്തിനൊരുങ്ങവെ വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. താൻ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്.

'ഞാൻ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സർക്കാർ രൂപവത്കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ല്യമാക്കും. ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല', അദ്ദേഹം പറഞ്ഞു.

മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്; അതിന് വേണ്ടി ശ്രമിക്കും; ആഗ്രഹം തുറന്നുപറഞ്ഞ് സുധാ കൊങ്കാര ആദ്യഘട്ടത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.