കോട്ടയം: ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭയം മൂലം പ്രതിപക്ഷ എംഎൽഎമാരെ വേട്ടയാടാൻ സർക്കാർ നീക്കം നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമറുദ്ദീനെതിരായ പൊലീസ് നടപടി നിയമപരമല്ല. ഇതുവരെ ഒരു അഴിമതിയും പുറത്തുകൊണ്ടുവരാൻ സർക്കാരിനായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം ജനങ്ങൾ ആഗ്രഹിക്കുന്നതായും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.