ചെന്നൈ: ടിഎൻഎസ്എസ് പെരുങ്കളത്തൂർ കരയോഗത്തിന്റെ ഓണാഘോഷം ടിഎൻഎസ്എസ് പ്രസിഡന്റ് സി കെ വാസുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ വി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ശേഖർ, പി ദാമോദരൻ, എം കെ ഗോവിന്ദൻ, സുശീല ഗോപാലകൃഷ്ണൻ, എസ് ശശീധരൻ പിള്ള, സി ബാലകൃഷ്ണൻ, പി ജി ഗോപിനാഥൻ നായർ, ലളിത സുരേന്ദ്രൻ, പി ദിനേഷ് കുമാർ, യു സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ മികവിനുള്ള പുരസ്‌ക്കാരങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.