തിരുവനന്തപുരം : റേഷൻ കട വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് പുനരാരംഭിക്കും. ഓണം കഴിഞ്ഞിട്ടും 21,30,111 കുടുംബങ്ങൾക്ക് സർക്കാരിന്റെ സൗജന്യ കിറ്റ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

മൊത്തം 90,63,889 കാർഡുകളിൽ 69,33,778 കാർഡുകൾക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണനാ കാർഡുകളിൽ പോലും വിതരണം പൂർത്തിയായിട്ടില്ല.

അതേസമയം റേഷൻ വ്യാപാരികൾ ഇന്നുമുതൽ വഞ്ചനാവാരമായി ആചരിക്കുകയാണ്. പത്തുമാസത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.