വെഞ്ഞാറമൂട്: നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു ക്ളീനർ മരിച്ചു.മിനിലോറിയുടെ ക്‌ളീനർ ആറന്മുള സ്വദേശി ജോബിനാണ് മരിച്ചത്.27 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് എം സി റോഡിൽ കാറേറ്റിന് സമീപമായിരുന്നു അപകടം.

കാട്ടക്കടയിലേക്ക് പ്ലൈവുഡുമായി വന്ന ലോറി റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന സമയത്താണ് പാലുമായി വന്ന മിനിലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്.അപകടത്തിൽ ഡ്രൈവർ ആറന്മുള സ്വദേശി സുധീപ് (27) നെ ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു