കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറ് വയസുകാരനാണ് രോഗം കണ്ടെത്തിയത്.

കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഷിഗല്ല റിപ്പോർട്ട് ചെയ്യുന്നത്.