കൊച്ചി: കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചയ്‌ക്കകം വിജ്ഞാപനം ഇറക്കും. ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതിനായി കേരളാ ഗെയിമിങ് ആക്‌ടിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്. ഓൺലൈൻ ചൂതാട്ടം ഗൗരവതരമാണെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. കേരള ഗെയിമിങ് ആക്‌ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവയ്‌ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.