തിരുവനന്തപുരം: ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം' ടീസർ റിലീസായി. നേരത്തെ ഇറങ്ങിയ പോസ്റ്ററുകൾ നൽകിയ സൂചനകൾ പോലെ ഒരു പൊളിറ്റിക്കൽ സറ്റയറായി തന്നെയാണ് ചിത്രം വരുന്നതെന്നാണ് ടീസറും നൽകുന്ന സൂചനകൾ.ഒരേ സമയം ചിരിയും ചിന്തയും പ്രേക്ഷകരിൽ ഉണർത്താനും ടീസറിന് സാധിക്കുന്നുണ്ട്.


ഷമ്മി തിലകൻ,മേജർ രവി,,പ്രേംകുമാർ,ബാലാജി ശർമ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ, പ്രശാന്ത് അലക്‌സ്, മൻ രാജ്,ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവഹിക്കുന്നു.

കൈതപ്രം,മുരുകൻ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒ കെ രവിശങ്കർ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ, രാജലക്ഷ്മി , ജോസ് സാഗർ , ഖാലിദ് എന്നിവരാണ് ഗായകർ. എഡിറ്റിങ്-ലിജോ പോൾ. പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രം യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗ്ഗീസ് യോഹന്നാൻ നിർമ്മിക്കുന്നു.