തിരുവനന്തപുരം: സംസ്ഥാന അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പി ബി നൂഹിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം നൂഹ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ചെറിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ താനുമായി അടുത്തിടപഴകിയവർ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.