കണ്ണുർ:കോൺഗ്രസിൽ നിന്ന് വരുന്ന അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നുവെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു കണ്ണുരിൽ മാധ്യമ പ്രവർത്തകരുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വാതിൽ അവർക്കായി തുറന്നിട്ടിരിക്കുകയാണ്.

നിലവിൽ കോൺഗ്രസിൽ നിന്ന് പുറത്ത് പോയ നേതാക്കൾ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ ബിജെപി ദേശീയ ആരോഗ്യ സന്നദ്ധ പ്രവർത്തക പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കൃഷ്ണദാസ് കേരളത്തിൽ അൻപതിനായിരം കൊ വിഡ് സന്നദ്ധ ഭടന്മാരെയാണ് ഇതിനായി സജ്ജമാക്കുന്നത്. ആവശ്യമെങ്കിൽ കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തർപ്രദേശിൽ പോയി സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ പഠിക്കാൻ തയ്യാറകണം.

ലോക് ഡൗൺ കാലം മറ്റ് സംസ്ഥാനങ്ങൾ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രദ്ധിച്ചപ്പോൾ കേരളം അവസരം പാഴാക്കുകയായിരുന്നു ഉത്തർപ്രദേശ് സർക്കാർ വ്യാപകമായി പരിശോധനടത്തി ഹോം ക്വാറന്റെ നും ഇൻസ്റ്റിറ്റിയുഷണനൽ ക്വാറന്റെ നും ശക്തമാക്കി.ഇതിനെ തുടർന്നാണ് ഇവിടെങ്ങളിൽ കൊ വിഡ്‌നിയന്ത്രിക്കാൻ കഴിഞ്ഞതെന്നും കൃഷ്ണദാസ് പറഞ്ഞു.