എറണാകുളം : മുവാറ്റുപുഴ നഗരസഭയിൽ ചെയർമാൻ ആയി യു. ഡി. എഫിലെ പി. പി എൽദോസിനെ തിരഞ്ഞെടുത്തു.14 വോട്ടുകൾ ആണ് പി പി എൽദോസ് നേടിയത്. മൂന്ന് അംഗങ്ങൾ വോട്ട് എടുപ്പിൽ നിന്നും വിട്ടുനിന്നു.എതിർ സ്ഥാനാർത്ഥിയായ ആർ. രാഗേഷ് 11 വോട്ടുകൾ നേടി.

തുടർന്ന് നടന്ന ചടങ്ങിൽ മുവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സീത സത്യവാചകം ചൊല്ലിക്കൊടുത്തു. 25-ആം ഡിവിഷനായ മുൻസിപ്പൽ ഇൻഡസ്ട്രിയൽ പാർക്കിലെ കൗൺസിലർ ആണ്.