തിരുവനന്തപുരം: അഡ്വ. പി സതീദേവി കേരള വനിത കമ്മിഷൻ അധ്യക്ഷയായി ഒക്ടോബർ ഒന്നിന് രാവിലെ ചുമതലയേൽക്കും. ജോസഫൈൻ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. കമ്മീഷന്റെ ആറാമത്തെ അധ്യക്ഷയായാണ് സതീദേവി ചുമതലയേൽക്കുന്നത്.

നിലവിൽ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. വടകര ലോക്സഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.1996ൽ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷൻ. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈൻ എന്നിവരാണ് ഇതിന് മുൻപ് കമ്മീഷൻ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.

ജോസഫൈൻ ഒഴിഞ്ഞ ശേഷം കഴിഞ്ഞ ഏതാനും മാസങ്ങലായി വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത അവസ്ഥയാണ്. ചാനൽപരിപാക്കിടെ ഫോൺ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.