ആവശ്യമുള്ള സാധനങ്ങൾ
1.    പച്ചത്തക്കാളി   6 എണ്ണം
2.    പച്ചമുളക്  2 എണ്ണം
3.    കൊച്ചുള്ളി  8 എണ്ണം
4.    ഉലുവ   1/4 ടീസ്പൂൺ
5.    തേങ്ങ  1 കപ്പ്
6.    കറിവേപ്പില
7.    ഉപ്പ്  പാകത്തിന്
 പാചകരീതി
 പച്ചത്തക്കാളി  ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ  7  വരെയുള്ള സാധനങ്ങൾ ഒരുമിച്ച്,  കൈകൊണ്ട്  തിരുമി യോജിപ്പിക്കുക. കൂടെ തക്കാളിയും ചേർത്ത് വീണ്ടും കൈകൊണ്ടുതന്നെ  തിരുമ്മി യോജിപ്പിക്കുക.
ഒരു പരന്ന  പാത്രത്തിൽ, കടുകുപൊട്ടിച്ച്, തക്കാളിക്കൂട്ട് അതിലേക്ക് ഇട്ട് , തട്ടിപ്പൊത്തി വച്ച്, ചെറുതീയിൽ   5 മിനിട്ടു വേവിക്കുക.  ശേഷം,  തക്കാളിക്കൂട്ട്  പാത്രത്തിൽ ഒന്നു നിരത്തി, വെള്ളം  മുഴുവനും  വറ്റിത്തീർത്ത്, തോർത്തി എടുക്കുക. തക്കാളിത്തോരൻ തയ്യാർ.