ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കോവിഡ് സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.