പാല:പാലാ കോടതി വളപ്പിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജഡ്ജിയുടെത് അടക്കം രണ്ട് വാഹനങ്ങൾ അടിച്ചു തകർത്തു. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന എം.എ.സി.ടി ജഡ്ജിയുടെയും, കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.