കണ്ണൂർ: കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന് പറയുന്നവർ രാഹുൽ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്താണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനയ്യകുമാറിനെ ഡൽഹിയിൽ വെച്ചു കണ്ടപ്പോൾ ഇക്കാര്യം സംസാരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നാണ് കനയ്യ പറയുന്നത്. ഈ വരുന്ന മാസം രണ്ടു മുതൽ സിപിഐ ദേശീയ കൗൺസിൽ യോഗം ചേരുന്നുണ്ട്. അന്ന് ഈ വിഷയം ചർച്ച ചെയ്യുമെന്നും പന്ന്യൻ പറഞ്ഞു.

ഇന്ത്യയിലെ മതേതര പാർട്ടികളിലൊന്നിന്റെ നേതാവാണ് രാഹുൽ അദ്ദേഹവുമായി കനയ്യകുമാർ ചർച്ച നടത്തിയതിൽ തെറ്റില്ലെന്നും ഇരുകൂട്ടരും നേരത്തെയും പല തവണ കൂടിക്കാഴ്‌ച്ച നടത്തിയതാണെന്നും പന്ന്യൻ പറഞ്ഞു.