തലശേരി: ചെറിയൊരു ഇടവേളയ്ക്കു ശേഷം പാനൂരിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തുന്നു.ഇതോടെ മേഖലയിലെ അശാന്തി ഒഴിവാക്കാനായി പൊലീസ് ആയുധങ്ങൾക്കായി വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പാനൂർ പുത്തൂർ പുഴയോട് ചേർന്ന പുത്തൂർ വയലിലെ ആളൊഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ ദിവസം 'മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.'  പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബുകൾ.

ബോംബ് സ്‌ക്വാഡെത്തി നിർവീര്യമാക്കുകയായിരുന്നു.. പാനൂർ സിഐ എംപി. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോംബ് ശേഖരം കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി പരത്തിയിട്ടുണ്ട്.'