തളിപ്പറമ്പ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ താൽക്കാലികമായി പറശ്ശിനിക്കടവ് മടപ്പുരയിൽ നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് പുനരാരംഭിച്ചു.ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ചോറൂണ് നടത്താവുന്നതാണ്, എല്ലാ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചോറൂണ് നടത്തുന്നതെന്ന് പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റി അറിയിച്ചു. എന്നാൽ അന്നദാനമടക്കമുള്ള മറ്റു കാര്യങ്ങൾ പുനരാരംഭിച്ചിട്ടില്ല സർക്കാർ നിർദ്ദേശപ്രകാരം ഈക്കാര്യത്തിലും വെള്ളാട്ട മടക്കമുള്ളവ നടത്തുന്നതിലും തീരുമാനമുണ്ടാകും.