ബംഗളൂരു: കൽക്കരെ സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തുടക്കമായി.

ജനുവരി 29ന് വൈകുന്നേരം 6.30ന് കൊടിയേറ്റ് കർമത്തിനും ദിവ്യബലി ക്കും വികാരി ഫാ. സജി കളപ്പുരയ്ക്കൽ എംസിബിഎസ്, ഫാ. വർഗീസ് പൊടിപാറ എംസിബിഎസ് എന്നിവർ കാർമികത്വം വഹിച്ചു.

മൂന്നാം തിരുനാൾ ദിവസമായ ഇന്നു രാവിലെ ഒമ്പതിന് ദിവ്യബലിക്ക് ഹുള്ളാഹള്ളി ക്രൈസ്റ്റ് ദ കിങ് ഇടവക വികാരി ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. 11ന് ഇടവകയിൽ നിന്ന് ജോസഫ് നിവാസ് സ്‌പെഷൽ സ്‌കൂളിലേക്ക് സന്ദർശനവും നടത്തും.

ഫെബ്രുവരി ആറിന് വൈകുന്നേരം നാലിന് ദിവ്യബലിക്കും സ്ഥൈര്യലേപന സ്വീകരണ കർമങ്ങൾക്കും മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 6.30ന് പ്രദക്ഷിണവും 7.30ന് പൊതു സമ്മേളനവും നടക്കും. 9.30ന് സ്‌നേഹവിരുന്ന് നടക്കും.

പ്രധാന തിരുനാൾ ദിവസമായ ഏഴിന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ ബിഷപ്‌സ് ഹൗസ് സെക്രട്ടറി ഫാ. ജോബിഷ് നരിപ്പാറ മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് 12ന് പ്രദക്ഷിണവും സ്‌നേഹവിരുന്നും നടക്കുമെന്ന് വികാരി ഫാ. സജി കളപ്പുരയ്ക്കൽ എംസിബിഎസ്, ഫാ. പയസ് ചൂരപ്പൊയ്കയിൽ എംസിബിഎസ് എന്നിവർ അറിയിച്ചു.