തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ഉള്ളൂർ ചെറുവയ്ക്കൽ സ്‌കൂളിൽ നടന്ന സ്‌നേഹാദരം ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മെമന്റോ നൽകി ആദരിച്ചു. സനിത്ത് ഒരു പ്രമുഖ ബാങ്കിലെ മാനേജർ ആണ്. സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് പൗരാവലി സ്‌നേഹാദരം നൽകിയത്.

ചടങ്ങിൽ കടകം പള്ളി സുരേന്ദ്രൻ എംഎൽഎ, ബി.സത്യൻ എക്‌സ് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.