തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഏപ്രിൽ ആദ്യം മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ പൂർണമായും നടപ്പാക്കില്ല. പെൻഷൻ പ്രായം ഉയർത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ശമ്പളപരിഷ്‌കരണം സംബന്ധിച്ച ശുപാർശ സർക്കാരിന് ലഭിച്ചത്.