ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം പ്ലേ സ്റ്റോറിൽ തിരികെയെത്തി. നീക്കം ചെയ്ത് മണിക്കൂറുകൾക്കകം പ്രശ്‌നം പരിഹരിച്ച് പെടിഎം പ്ലേ സ്റ്റോറിൽ തിരികെ എത്തുകയായിരുന്നു. ഗൂഗിൾ പ്ലേസ്റ്റോറിന്റെ വാതുവെപ്പ് നയങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് പെടിഎമ്മിനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കകം പ്രശ്‌ന പരിഹാരം നട്തതി പെടിഎം തിരികെ എത്തുക ആയിരുന്നു. ട്വിറ്ററിലൂടെയാണ് പേടിഎം ഇക്കാര്യം അറിയിച്ചത്.

' അപ്ഡേറ്റ്: ആൻഡ് വി ആർ ബാക്ക്'എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്.

Update: And we're back! ??

- Paytm (@Paytm) September 18, 2020

ഓൺലൈൻ ചൂതാട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ പെടിഎമ്മിനെ നീക്കം ചെയ്തത്. പേടിഎമ്മുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളിലൂടെ സ്പോർട്സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ. പേടിഎം പുതിയതായി അവതരിപ്പിച്ച 'പേടിഎം ക്രിക്കറ്റ് ലീഗ്' പരിപാടി പ്ലേ സ്റ്റോർ നയങ്ങൾ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് ആപ്പ് സസ്പെൻഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. പേടിഎം അടുത്തിടെ അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല. പേടിഎം പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു.