മുംബൈ: പേമെന്റ് ബാങ്കുകളിൽ വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന പരമാവധി ബാലൻസ് രണ്ടുലക്ഷമായി റിസർവ് ബാങ്ക് ഉയർത്തി. ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലൻസ്.

റിസർവ് ബാങ്കിന്റെ ധന നയസമിതി യോഗത്തിനുശേഷം ഗവർണർ ശക്തികാന്ത ദാസ് ആണ് തീരുമാനം അറിയിച്ചത്. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപര്യം പരിഗണിച്ചാണ് നടപടി.

രാജ്യത്ത് അരഡസനോളം പേമെന്റ് ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയർടെൽ, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന പേമെന്റ്‌സ് ബാങ്കുകൾ.