കൊച്ചി: പ്രമുഖ ഇന്ത്യൻ സിമന്റ് ബ്രാൻഡായ ഡാൽമിയ സിമന്റ് തങ്ങളുടെ ഡീലർമാർമാർക്കും ചില്ലറവിൽപ്പനക്കാർക്കും കാഷ്ലെസ് പേമെന്റ് സംവിധാനം ലഭ്യമാക്കാനായി പേടിഎമ്മുമായി സഹകരിക്കുന്നു. യുപിഐ, പേടിഎം വാലറ്റ്, മറ്റ് ജനപ്രിയ പണരഹിത പണമടയ്ക്കൽ രീതികൾ തുടങ്ങിയവയിലൂടെ ഡാൽമിയ സിമന്റ് ഡീലർമാർക്ക് ഉപഭോക്താക്കളിൽ നിന്ന് എളുപ്പത്തിൽ, പ്രയാസമില്ലാതെ ഡിജിറ്റലായി പണം സ്വീകരിക്കുവാൻ സാധിക്കും. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള മൂപ്പതിനായിരത്തിലധികം വരുന്ന ഡീലർമാർ, ചില്ലറവിൽപ്പനക്കാരിലേക്ക് എത്തിച്ചേരാനാണ് ഡാൽമിയ സിമന്റ് ഈ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ആയിരക്കണക്കിന് വരുന്ന ഡാൽമിയ സിമന്റ് ഡീലർമാർ പേടിഎം വഴി കാഷ്ലെസ് പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുമ്പോൾ അത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉയർത്തും.

''തങ്ങളുടെ പ്രതിദിന ഇടപാടുകൾ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ സഹായിക്കുന്നതിനായി ഡിജിറ്റൽ സംവിധാനത്തിനു കമ്പനി ഊന്നൽ നൽകിയിരിക്കുകയാണ്. പേടിഎമ്മുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ ഡീലർ സമൂഹത്തിന് സമ്പർക്കരഹിതവും സുരക്ഷിതവുമായ പണമടയ്ക്കൽ സംവിധാനമാണ് ലഭ്യമാകുന്നത്. ഈ പകർച്ചവ്യാധിയുടെ സമയത്ത് സമൂഹ്യ അകലം പാലിക്കുക കാഷ് കൈകാര്യം ചെയ്യുന്നത് കുറയ്ക്കുക, അപകടസാധ്യത പരമാവധി കുറയ്ക്കുക തുടങ്ങിയവയാണ് കമ്പനി ലക്ഷ്യമിടുന്നത്,'' ഫ്യൂച്ചർടുഡേ, ഔർ ബ്രാൻഡ് ക്രെടോ, ടു ലൈഫ് എന്ന ഡാൽമിയ സിമന്റിന്റെ ഉദ്യമത്തിന്റെ മറ്റൊരു ചുവടുവയ്പാണ് ഈ സഹകരണം, ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറും മാർക്കറ്റിങ് മേധാവിയുമായ പ്രമേഷ് ആര്യ പറഞ്ഞു.

പേടിഎമ്മിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ ഉപയോഗിച്ച് ഡാൽമിയ സിമന്റിന്റെ ഡീലർമാർക്കും ചില്ലറവിൽപ്പനക്കാർക്കും ചാർജുകളില്ലാതെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിക്കാൻ സാധിക്കുമെന്ന് പേടിഎം സീനിയർ വൈസ് പ്രസിഡന്റ് കുമാർ ആദിത്യ പറഞ്ഞു.

കുറഞ്ഞ രേഖകൾ നൽകി ഡാൽമിയ സിമന്റിന്റെ ഡീലർമാർക്ക് പേടിഎമ്മിൽ സൈൻ അപ്പ് ചെയ്യുവാനും ഒരു പേടിഎം വ്യാപാരിയാകുവാനും സാധിക്കും. സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, ഡീലർമാർക്ക് ഒരു ക്യുആർ കോഡ് ലഭിക്കും, അതിലൂടെ അവർക്ക് പണരഹിതമായ പേയ്‌മെന്റുകൾ ലഭിക്കും. പ്രാദേശിക സിമന്റ് സ്റ്റോറുകളിലേക്ക് എത്തപ്പെടാതെതന്നെ അവർക്ക് ഉപഭോക്താക്കളുമായി പേയ്‌മെന്റ് ലിങ്കുകൾ സൃഷ്ടിക്കാനും പങ്കിടാനും കഴിയും. ഇതുകൂടാതെ, ഡീലർമാർക്കും റീട്ടെയിലർമാർക്കും യുപിഐ, റുപേ ഡെബിറ്റ് കാർഡ്, പേടിഎം വാലറ്റ് എന്നിവ വഴി ഉപഭോക്താക്കൾ നൽകുന്ന പേയ്‌മെന്റുകൾക്ക് വാർഷിക പരിപാലന നിരക്കുകളോ മറ്റു ഫീസുകളോ ഇല്ല.