കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. പയ്യന്നൂർ ഖണ്ഡ് കാര്യവാഹ് കെ എം ബിജുവിന്റെ വീടിനു നേരെയാണ് ബോംബേറ് നടത്തി. പയ്യന്നൂർ ആലക്കാട്ടെ വീടിന് നേരെയായിരുന്നു ബോംബേറ്. ബുധനാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം.

രണ്ടു ബോംബുകളാണ് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. ബോംബുകൾ വീടിന് പരിസരത്തെ റോഡിൽ വീണ് പൊട്ടിയതിനെ തുടർന്ന് അപകടം ഒഴിവായി. സ്ഥലത്ത് പയ്യന്നുർ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

പയ്യന്നൂർ പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.പയ്യന്നൂർ പൊലിസ് കേസെടുത്തു. പ്രദേശത്ത് അക്രമമഴിച്ചുവിടാനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.