സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് നടിയും അവതാരകയുമായ പേളി മാണി. ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഗർഭിണിയായ താരത്തിന്റെ ഓരോ വിശേഷങ്ങളും വാർത്തയാക്കാനും ചില മാധ്യമങ്ങൾ ഉത്സാഹം കാണിക്കാറുണ്ട്. അത്തരത്തിൽ ഫേസ്‌ബുക്കിൽ താൻ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളുമെടുത്ത് തന്റെ ഗർഭകാലം ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് പേളി മാണി.

സംഗതി മറ്റൊന്നുമല്ല പ്രഗ്‌നൻസിയുമായ ബന്ധപ്പെട്ട വാർത്തകൾക്കൊപ്പം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയെ കൂടി ഒന്ന് പ്രമോട്ട് ചെയ്യാമോ എന്നാണ് താരം ചോദിച്ചിരിക്കുന്നത്.

അങ്ങനെയൊരു ഉത്സാഹം നിങ്ങൾ കാണിക്കുകയാണെങ്കിൽ അത് വലിയൊരു സഹായമായിരിക്കുമെന്നും പേളി ഫേസ്‌ബുക്കിൽ എഴുതി.
പേളിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

സിനിമയെക്കാളും മലയാളികൾക്ക് അറിയേണ്ടത് പ്രസവിക്കുവോളം പേർളിയുടെ ഗർഭകാലത്തെ ഓരോ ദിവസത്തെയുമുള്ള വിവരങ്ങളാണെന്നാണ് ചിലരുടെ കമന്റ്. ഓൺലൈൻ മാധ്യമങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും ഇനി വരാനില്ലെന്നാണ് മറ്റു കമന്റുകൾ.