ബ്രസീലിയ: ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം. വൻകുടലിലെ ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

കഴിഞ്ഞ ആഴ്ച ശാരീരിക അസ്വസ്ഥകളെ തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.