കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ വിലയിൽ വർദ്ധന. ലിറ്ററിന് പതിനാറ് പൈസയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഡീസൽ വിലയിൽ മാറ്റമൊന്നുമില്ല. ഇന്നത്തെ വർധനയോടെ ലിറ്ററിന് 81.74 പൈസയാണ് കൊച്ചിയിലെ പെട്രോൾ വില.

ഇന്നലെ 19 പൈസയും അതിനു മുമ്പ് 11 പൈസയും പെട്രോൾ വില വർധിപ്പിച്ചിരുന്നു. ഡീസൽ വില കഴിഞ്ഞ ആറു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 77.64 ആണ് കൊച്ചിയിലെ ഡീസൽ വില.