കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വില വീണ്ടും കുറച്ചു. 13 പൈസയുടെ കുറവാണ് ഇന്നു വരുത്തിയത്. വ്യാഴാഴ്ച പെട്രോൾ വില ഒൻപതു പൈസ കുറച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഈ രണ്ടു ദിവസം മാത്രമാണ് വിലയിൽ കുറവു വന്നത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 82.24 ആണ്. ഇന്നലെ ഇത് 82.37 ആയിരുന്നു. ഡീസൽ ലിറ്ററിന് 12 പൈസയുടെ കുറവാണ് വരുത്തിയത്. 76.99 രൂപയാണ് ഡീസൽ വില. ഡീസൽ വില കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചിരുന്നെങ്കിലും പെട്രോൾ നിരക്കു മാറ്റമില്ലാതെ തുടരുകയായിരുന്നു.