കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വിലയിൽ കുറവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില-90.56 രൂപ. ഡീസൽ- 85.14 രൂപ. പെട്രോൾ 92.28 ഉം ഡീസൽ 86.75 ഉം ആണ് തിരുവനന്തപുരത്തെ വില.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല.