കൊച്ചി: പെട്രോൾ വില വീണ്ടും ഉയർന്നു. സംസ്ഥാനത്തു പലയിടത്തും ലീറ്ററിന് 83 രൂപയായി. തുടർച്ചയായി 9 ദിവസം കൊണ്ട് ഒന്നേകാൽ രൂപയുടെ വർദ്ധനവാണ് പെട്രോൾ വിലയിൽ രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഇന്നു ലീറ്ററിന് 81.94 രൂപയാണ് വില. അതേസമയം തിരുവനന്തപുരത്ത് വില ലീറ്ററിന് 83 രൂപയായി. കോഴിക്കോട് ജില്ലയിൽ വില 82 രൂപയ്ക്കു മുകളിലാണ്. അതേ സമയം ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.