കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കോൽ കയറ്റിയ ലോറിയാണ് മറിഞ്ഞത്. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയിയിൽ ഉയർത്തുന്നതിനിടെ ജാക്കി തകർന്നു ലോറി മറിയുകയായിരുന്നു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാർ (43) ആണ് മരിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം